പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ സനു കുമ്മിളിന്റെ ജീവ ചരിത്രക്കുറിപ്പുകൾ അടങ്ങിയ അവിരാമത്തിന്റെ ബ്രെയിലി ലിപിയിലുള്ള പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു.സനുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്. പ്രശസ്ത ഡിസൈനർ ഷിനിൽ കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്.ബ്രെയിലി ലിപിയിലെ ആദ്യത്തെ ജീവചരിത്രക്കുറിപ്പാണ് സനുവിന്റെ ‘അവിരാമം’.
ചുറ്റുപാടുകളിൽ നാം അറിഞ്ഞോ അറിയാതെ യോ അവഗണിക്കുന്ന നിസ്സാരവൽക്കരിക്കപ്പെടുന്നതോ ആയ മനുഷ്യരും,അവരുടെ ജീവിതവുമുണ്ട്,
അങ്ങനെ ഒരു കൂട്ടം വ്യക്തികളെക്കുറിച്ച് അധ്യാപകനും,മാധ്യമ പ്രവർത്തകനും, ഡോക്യുമെന്ററി നിർമ്മാതാവുമായ സനു കുമ്മിൾ പുറത്തിറക്കിയ പുസ്തകമാണ്
”അവിരാമം ”
പരിചിതരെ ഒറ്റ നോട്ടത്തിൽ വിലയിരുത്തുന്നവരും മുഖം ചുളിക്കുന്നവരും ഉണ്ടാകാം എന്നാൽ വ്യക്തികൾ നാം മനസിലാക്കുന്ന,രീതിയിൽ അല്ല എന്നുമാത്രം അല്ല ആരെയും മാറ്റി നിർത്തേണ്ടവരല്ല അർഹിക്കുന്ന അംഗീകാരം നൽകി ചേർത്ത് നിർത്തേണ്ടവരാണ് എന്ന് മനസിലാക്കുവാൻ കഴിയുന്ന തിരിച്ചറിവ് നൽകുന്ന പുസ്തകമാണ് അവിരാമം.
അന്ധർക്കു വേണ്ടി ലൂയി ബ്രയിലി എന്ന ഫ്രഞ്ച് പൗരൻ വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണ് ബ്രെയിലി ലിപി. പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നു. ഇങ്ങനെയുള്ള 6 കുത്തുകളിൽ, ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.