കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ. ഈ ഫെസ്റ്റിന്‍റെ മീഡിയ പാര്‍ട്ട്ണറായി Dilse 90.8 FM ചാനല്‍ കൂടെയുണ്ട്.
പല്ലാവൂർ രാജേഷ് നയിക്കുന്ന പഞ്ചാരിമേളം; മേള കാലങ്ങളുടെ മൂന്നും നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറി ആവേശത്തിന്‍റെ കൊടിമരം ചൂടും!
ചീഫ് ഗസ്റ്റായി ദൃശ്യം സിനിമ ഫെയിം അന്‍സിബ ഹസ്സന്‍ പരിപാടി ഉത്ഘാടനം ചെയ്യും. അന്‍സിബയുടെ പാട്ടും ഉണ്ടായിരിക്കും.
ഹര്‍ഷ ചന്ദ്രന്‍ നയിക്കുന്ന ടീമിന്റെ ഗാനമേളയും, കോമഡി ഉത്സവം ഫെയിം സമദ് തളിപ്പറമ്പിന്റെ മിമിക്സ് ഷോയും ഉണ്ടാകും.
ആഘോഷത്തിമര്‍പ്പുകള്‍ക്കു മുമ്പായി ഡോ. സലാം പുള്ളായത്ത് (PhD Psychologist & Educationist) നയിക്കുന്ന; കുട്ടികള്‍ക്കും പാരന്‍സിനും വേണ്ടി പ്രവാസലോകത്തെ പഠന മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറച്ചുകൊണ്ടു വരുവാനുള്ള കൗൺസിലിംഗ് ആക്റ്റീവിറ്റികളും ഉണ്ടാകും.
സൗജന്യ മെഡികല്‍ പരിശോദനയും, iPhone 15 ഉള്‍പ്പെടെ പലതരം സമ്മാനങ്ങള്‍ ലഭ്യമാക്കാവുന്ന വിനോദ പരിപാടികള്‍, സൗജന്യ ടൂര്‍ പാക്കേജ് ലഭ്യമാക്കാനുള്ള അവസരങ്ങള്‍, തുടങ്ങിയ വിഭവങ്ങളോടെ ഉത്സവ നഗരി ആഘോഷത്തിമര്‍പ്പില്‍ സജീവമായിരിക്കും.ബുനൈസ് കാസിം പ്രസിഡന്‍റ്, ഷംനാദ് കടയ്ക്കല്‍ ജെനറല്‍ സെക്രട്ടറി, റഹീം കടയ്ക്കല്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്ത പുതിയ ഭരണ സമിതിയാണ് കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിര പ്രവാസികള്‍ക്കായി ദുബൈയില്‍ നടത്താന്‍ തീരുമാനിച്ചത്
കടയ്ക്കല്‍ നിവാസികള്‍ മാത്രമല്ല, എല്ലാ മലയാളി സുഹൃത്തുക്കളേയും മാര്‍ച്ച് 3 ന്, ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു..