![](https://dailyvoicekadakkal.com/wp-content/uploads/2023/11/ORANGE-1024x323.jpeg)
കോട്ടയം: സ്കൂൾ വിദ്യാർത്ഥിയെ സ്വകാര്യ ബസിൽനിന്ന് ഇറക്കിവിട്ട ജീവനക്കാരൻ പൊലീസ് പിടിയിൽ. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് ആണ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.ക്ലാസ് കഴിഞ്ഞശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന കളത്തിപ്പടിയിലെ സ്വകാര്യ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ദുരനുഭവം നേരിട്ടത്. കളത്തിപ്പടിയിൽനിന്ന് ബസിൽ കയറിയ വിദ്യാർത്ഥിയെ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞ് ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
![](https://dailyvoicekadakkal.com/wp-content/uploads/2023/11/lube-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/11/WhatsApp-Image-2023-09-27-at-4.44.22-PM-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/11/kokkad-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/11/BBITIBIG.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/11/362.jpg)
![](https://dailyvoicekadakkal.com/wp-content/uploads/2023/11/WhatsApp-Image-2023-10-31-at-6.47.46-PM-819x1024.jpeg)