വെഞ്ഞാറമൂട്: ചുമട്ടു തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. പുല്ലമ്പാറ മരുതുംമൂട് ചലിപ്പംകോണത്ത് ചരുവിള പുത്തൻ വീട്ടിൽ ഷിബു(46) ആണ് മരിച്ചത്.നാലു ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന്, ഷിബുവിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സുജ. മക്കൾ : മിഥുൻ, നിധിൻ, നിമ. മരുതും മൂട് യൂണിറ്റ് സിഐടിയു തൊഴിലാളിയാണ് ഷിബു.