നവരാത്രി ആഘോഷങ്ങൾക്കായി നാടൊരുങ്ങി കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ നാളെ ആരംഭിയ്ക്കും ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.
14-10-2023 രാത്രി 7 മണിയ്ക്ക് കടയ്ക്കൽ, SHO പി എസ് രാജേഷ് ഇൻഫർമേഷൻ സെന്റർ വിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.ബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി,
പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ, വി അനിൽകുമാർ, എൻ മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു.
പുണ്യ പുരാതനവും, ദക്ഷിണ കേരളത്തിലെ പ്രസിദ്ധവുമായ ശിവക്ഷേത്രമാണ് ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതീഹ്യമുള്ള കടയ്ക്കൽ മേജർ ശ്രീ മഹാശിവക്ഷേത്രം( പഴനട)
ഭക്തർക്ക് സർവ്വാഭീഷ്ടങ്ങളും പ്രദാനം ചെയ്ത് അനുഗ്രഹം ചൊരിയുന്ന സർവ്വേശ്വരനായ കടയ്ക്കൽ മഹാ ശിവ ശിവഭഗവന്റെ തിരുസന്നിധിയിൽ ഈ വർഷത്തെ നവരാത്രി, വിജയദശമി ആഘോഷങ്ങളും വിദ്യാരംഭ ചടങ്ങുകളും ഒക്ടോബർ 15(1199 കന്നി 29) ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 24(1199 തുലാം 07) ചൊവ്വാഴ്ച പര്യ വസാനിക്കുകയാണ്.
ഇക്കൊല്ലത്തെ നവരാത്രി പുരസ്‌കാരം പ്രശസ്ത ഡിസൈനർ കടയ്ക്കൽ സുജിത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ നിർവഹിക്കും
സമാപന സമ്മേളനവും നവരാത്രി പുരസ്കാര വിതരണവും ഒക്ടോബർ 24ന് വൈകുന്നേരം 6 30ന് ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയും നിർവഹിക്കും.
നവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ ആൽത്തറമൂട് പരിസരവും, ക്ഷേത്രാങ്കണവും വൈദ്യുത ദീപത്താൽ അലങ്കരിച്ചു,
ക്ഷേത്രഅതിനകത്ത് സ്റ്റേജും മനോഹരമായി പണി പൂർത്തീകരിച്ചു കഴിഞ്ഞു.അവസാന ദിവസം അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ട്.