ഇട്ടിവ പഞ്ചായത്ത് ലൈഫ് 2020 വീടുകളുടെ താക്കോൽ ദാനവും, പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു തുക വിതരണവും,2023-24 വാർഷിക പദ്ധതികളുടെ ഉദ്ഘാടനവും 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കോട്ടുക്കൽ ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത ഉദ്ഘാടനം ചെയ്യും.
ഈ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം 107 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ലൈഫ് ഗുണാഭോക്ത പട്ടികയിൽ ഉൾപ്പെട്ട 134 പട്ടിക ജാതി വിഭാഗത്തിലുള്ള കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത് ഇതിൽ 30 വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരി മാസം ന് 13 വയ്യാനത്ത് നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ കൈമാറി കൈമാറി
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും രണ്ടാം ഘട്ടം വിജയകരമായി
പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.കേരളത്തിലെ എല്ലാ അർഹരായ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.