ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്നും ബാലഗോപാല്‍ പറഞ്ഞു. ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി സര്‍ക്കാര്‍ വകുപ്പ് ആയതിനാല്‍ 12,000 കോടിയുടെ ലോട്ടറി വിറ്റാല്‍ ആ തുക വരവിന്റെ കോളത്തില്‍ കാണിക്കുമെന്നും സമ്മാനം കൊടുക്കുന്നതും കമ്മിഷന് കൊടുക്കുന്നതുമൊക്കെ അതില്‍നിന്നു കുറയുമെന്നും ധനമന്ത്രി പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് സര്‍ക്കാരിനു കിട്ടുന്നത് വളരെ ചെറിയ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.