ചടയമംഗലംമണ്ഡലം പട്ടയ അസംബ്ലി കടയ്ക്കലിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ നടന്നു.
31-07-2023 വൈകുന്നേരം 3 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ നടന്ന പട്ടയ അസംബ്ലി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താഹസീൽദാർ സുഭൻ സ്വാഗതം പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) ജെ നിർമ്മൽ കുമാർ വിഷയാവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ നജീബത്ത്,പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മുരളി, കെ മധു, എം മനോജ് കുമാർ,അൻസർ, കുമാരി അമൃത,
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള ജന പ്രതിനിധികൾ,ഡെപ്യൂട്ടി താഹസീൽദാർ ഷിജു, വില്ലേജ് ഓഫീസർമാർ, റവന്യു ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ 140 മണ്ഡലങ്ങളിലും റവന്യു വകുപ്പുമായി സഹകരിച്ചുകൊണ്ട് പട്ടയസഭകൾ സംഘടിപ്പിച്ചു വരികയാണ്.കടയ്ക്കൽ, ഇട്ടിവ,കോട്ടുക്കൽ കുമ്മിൾ, ചിതറ,മാങ്കോട്, ഇളമാട്, ചടയമംഗലം,നിലമേൽ, ചണ്ണപ്പേട്ട,വെളിനല്ലൂർ, അലയമൺ എന്നീ വില്ലേജുകളിലെ പട്ടയവുമായ പ്രശ്നങ്ങൾ പട്ടയ അസംബ്ലിയിൽ വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉന്നയിച്ചു.
ഈ വിഷയങ്ങൾ താലൂക്ക്, ജില്ലാ തലത്തിലും ചർച്ച ചെയ്ത് പരിഹാരം കാണാനാണ് ഇത്തരം പട്ടയ അസംബ്ലികൾ ചേരുന്നത്.
ചടയമംഗലം മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 798 പട്ടയങ്ങളും, ഈ കാലയളവിൽ 256 പട്ടയങ്ങളും ഉൾപ്പടെ 1054 പട്ടയങ്ങളാണ് അർഹരായ കുടുംബങ്ങൾക്ക് നൽകിയത്.കൂടാതെ സമീപ കാലത്തായി അപേക്ഷ നൽകിയ 155 എണ്ണത്തിന്റെയും നടപടി ക്രമങ്ങൾ പൂർത്തിയായി.