കൊല്ലം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് സംബന്ധിച്ച് ചേമ്പറില്‍ ചേര്‍ന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിലാണ് നിർദ്ദേശം നല്‍കിയത്.
വ്യാപാര സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി പരിശോധന നടത്തണമെന്നും കലക്ടർ നിര്‍ദേശം നല്‍കി.
ഉത്തരേന്ത്യയിലെ പ്രളയമാണ് വിലക്കയറ്റത്തിന് കാരണമെന്നും ഓണത്തിന് മുമ്പ് പച്ചക്കറിയുടെ വിലയില്‍ കുറവുണ്ടാകുമെന്നും വ്യവസായ പ്രതിനിധികള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസർ, ഇക്കണോമിക്‌സ്- സയന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!