കിംസാറ്റ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം ജൂൺ മൂന്നിന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസ വൻ ഉദ്ഘാടനം ചെയ്യും. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചറാണി അധ്യക്ഷ യാകും. കടക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച കിംസാറ്റ് ഇതിനോടകം തന്നെ ആതുര സേവന രംഗത്തെ ശ്രദ്ധയമായ സാന്നിധ്മായി മാറി.

കാത്ത് ലാബ് ഉൾപ്പടെ കാർഡിയോളജി, പ്രത്യേക ഓർത്തോ ട്രോകെയർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ക്രിട്ടിക്കൽ കെയർ സംവിധാനം, മദർ & ചൈൽഡ് ബ്ലോക്ക്, ന്യൂറോ സർജറി, യൂറോളജി,നെഫ്രോളജി,എൻഡോക്രൈനോളജി തുടങ്ങി എല്ലാവിധ ചികിത്സാ വിഭാഗങ്ങളും ആശുപത്രിയിലുണ്ട് രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള വിഷൻ 2035 ലൂടെ പാര മെഡിക്കൽ സ്ഥാപനങ്ങൾ, ആധുനിക ചികിത്സ സംവിധാനങ്ങളുടെ വിപുലീകരണം ഉൾപ്പടയുള്ള വിപുലമായ പദ്ധതി കളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് കിം സാറ്റ് ചെയർമാൻ എസ് വിക്രമൻ അറിയിച്ചു.

ജൂൺ മൂന്നിന് 2 മണിക്ക് ക്യാൻസർ നേരറിയാം, നേരിടാം എന്ന വിഷയത്തെ കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ നടക്കും. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷ നാകും. തിരുവനന്തപുരം ആർ സി സി മെഡിക്കൽ ഓഫിസർ സി വി പ്രശാന്ത്, ഗ്യാസ്ട്രോ സർജൻ ബൈജു സേനധിപൻ തുടങ്ങിയവർ ക്ലാസ്സെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *