
കടയ്ക്കൽ GVHSS ൽ വിപുലമായ പ്രവേശനോത്സവം നടന്നു. PTA പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പൂർവ്വ വിദ്യാർത്ഥിയും എൻട്രൻസ് കമ്മീഷണറുമായ ഡോ. അരുൺ എസ് നായർ IAS ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ സ്വാഗതവും പ്രിൻസിപ്പാൾ എ നജീം മികവ് റിപ്പോർട്ടിങ്ങും നടത്തി.


കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർ സബിത ഡി എസ്, SMC ചെയർമാൻ എസ് നന്ദനൻ, VHSE പ്രിൻസിപ്പാൾ ശ്രീജ എസ്, പിടിഎ വൈസ് പ്രസിഡന്റ് എസ് വികാസ്, ഡെപ്യൂട്ടി എച്ച് എം സോണിയ എസ്, സ്റ്റാഫ് സെക്രട്ടറി ഷിയാദ്ഖാൻ എ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിന് ശേഷം കുട്ടികൾക്ക് പായസം,ലഡു ഇവയുടെ വിതരണം നടന്നു

