
നവകേരള സദസ്സില്‍ ഉയര്‍ന്നു വന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടി രൂപ അനുവദിച്ചു.

നിലമേല്‍ – ചടയമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ, ഇരു പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എലിക്കുന്നാംമുകള്‍ – പൂവത്തൂര്‍ മുട്ടത്തുകോണം റോഡില്‍ പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മ്മാണത്തിന് 3 കോടി 70 ലക്ഷം രൂപയും പാരിപ്പള്ളി – മടത്തറ റോഡിന്‍റെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3കോടി 30 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

