
ചടയമംഗലം ഡിപ്പോയിൽ നിന്നും പെരിങ്ങാട് വഴി മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് നടത്തിയിരുന്ന KSRTC ഓർഡിനറി സർവ്വീസ് പുനരാരംഭിക്കുന്നു. രാവിലെയും വൈകിട്ടും വിദ്യാർഥികളുടെയും തൊഴിലാളികളുടെയും സൗകര്യാർത്ഥം പെരിങ്ങാട് വഴി ബസ്സ് സർവീസ് നടത്തും. രാവിലെ 7 മണിക്ക് ചടയമംഗലത്ത് നിന്നും ആരംഭിക്കുന്ന സർവ്വീസ് 8.05 ന് പോതിയാരുവിള ജംഗ്ഷനിൽ എത്തിച്ചേരും.

പോതിയാരുവിളയിൽ നിന്നും പെരിങ്ങാട്-നിലമേൽ-വെമ്പായം-മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കാണ് ബസ്സ് സർവ്വീസ് നടത്തുന്നത്. 10.30 ന് ബസ്സ് മെഡിക്കൽ കോളേജിലെത്തും. തിരികെ പോത്തൻകോട്- ചടയമംഗലം അഞ്ചൽ വഴി പുനലൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സ് വൈകുന്നേരം 4.30ന് കടയ്ക്കലിൽ നിന്ന് പെരിങ്ങാട് വഴി പോതിയാരു വിളയിൽ എത്തിച്ചേരും.


