Month: May 2025

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.72 പോയിൻ്റ് നേടി കുന്നത്തൂർ സിഡിഎസ് ഓവറോൾ ചാമ്പ്യനായി.36 പോയിൻ്റോടെ കടക്കൽ സിഡിഎസ് റണ്ണർ അപ്പ് സ്ഥാനം നേടിയപ്പോൾ 31 പോയിൻ്റോടെ പന്മന സിഡിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.അരങ്ങിൻ്റെ സമാപന സമ്മേളനത്തിൻ്റെ…

വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു.

ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുകൾക്കൊപ്പം വ്യൂ പോയന്റിലെത്തിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. പാറയിൽതെന്നി ഏഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. ഒപ്പമുണ്ടായിരുന്ന…

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം. നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു.CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ…

ലഹരിക്കെതിരെയുള്ള യുദ്ധത്തിന്റെ പതാകവാഹകരാകാന്‍ എസ്.പി.സി കേഡറ്റുകള്‍

സംസ്ഥാനം അഭിമുഖീകരിക്കുന്ന ലഹരിമരുന്നുകളുടെ മാരകവിപത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളികളാകാന്‍ ഇനി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടക്കുന്ന മധ്യവേനലവധി സഹവാസ ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ്…

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല.…

14 ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന,…

കേരളം @ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത

കേരളത്തിൽ 14 മുതൽ 65 വയസു വരെയുള്ളവർ സമ്പൂർണ ഡിജിറ്റർ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറിവുകൾ പകർന്നു നൽകി ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിന്റെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ് കേരളം. രാഷ്ട്രപതി…

പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍, പ്രവാസി മിഷനും ഉടന്‍

പ്രവാസി കേരളീയരുടെ പരാതികളും വിദേശ തൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പോലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞദിവസം ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച…

വിസ്മയ കാഴ്ചകളൊരുക്കി സ്റ്റാര്‍ട്ട് അപ് മിഷന്‍

കുട്ടികളോടൊപ്പം കളിച്ചു നടക്കുന്ന റോബോ ഡോഗാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റോളിന്റെ പ്രധാന ആകര്‍ഷണം. വിഷയാധിഷ്ഠിതമായി എന്ത് ചോദിച്ചാലും പറഞ്ഞുതരുന്ന റോബോയാണിത്. പാരിപ്പള്ളി യു.കെ.എഫ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സംഭാവനയാണിത്. വെര്‍ച്വല്‍ ഗെയിമുകളാണ് മറ്റൊരാകര്‍ഷണം. അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി…

കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.

കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. അതി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ…