

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത സാക്ഷിത്വ ദിനാചരണം ദേശീയ പുരരർപ്പണ ദിനം ആയി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു

.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ലാൽ ആനപ്പാറ,നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താം കല്ല്, നൗഷാദ് കായ്പ്പാടി, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി,അനിൽ പി ദേവ് തുടങ്ങിയവർ സംസാരിച്ചു.


