
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം പ്രമാണിച്ച് കൊല്ലം ജില്ലയിൽ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന് മുന്‍കൈയെടുത്ത് ഓട്ടോ തൊഴിലാളികളും. മികവുറ്റ പരിപാടികളുടേയും കാഴ്ചകളുടേയും സംഗമം എല്ലാവരിലേക്കുമെത്തിക്കുന്നതിനാണ് സാധാരണക്കാരായ തൊഴിലാളികളുടെ പിന്തുണയെന്ന് ആദ്യ സ്റ്റിക്കര്‍ പതിപ്പിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് പറഞ്ഞു.
ചിന്നക്കട ഓട്ടോ സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായ പുഷ്പ്പന്‍, ബിജു, രാജന്‍, ലാലുമണി, അശോകന്‍, ദിലീപ്, കൊച്ചുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.


