കോട്ടയം: കോട്ടയത്ത് അമ്മ മലയാളം വാര്‍ഷികാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭാഗമായി യുവകലാകാരി പി.സി. അര്‍ച്ചനയുടെ കരകൗശലവസ്തുക്കളുടെയും പെയിന്റിങ്ങുകളുടെ പ്രദര്‍ശനം നടന്നു. അര്‍ച്ചന രൂപംനല്‍കിയ മനോഹരങ്ങളായ നെറ്റിപ്പട്ടം, തിടമ്പ്, കഥകളി, തെയ്യം രൂപങ്ങള്‍ മ്യൂറല്‍ പെയിന്റുങ്ങുകള്‍ തുടങ്ങിയവയായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ആഫ്രിക്കന്‍ ട്രൈബല്‍ ആര്‍ട്ട്, മധുബനി, കലംകാരി തുടങ്ങിയ വ്യത്യസ്ത ശൈലികളിലാണ് അര്‍ച്ചനയുടെ ചിത്രങ്ങള്‍.

കോട്ടയത്ത് നടന്ന് ചിത്ര, ശില്‍പ്പ പ്രദര്‍ശനത്തിന്റെയും അര്‍ച്ചനയുടെ വെബ്‌സൈറ്റ് www.craftfarm.in -ന്റെയും ഉദ്ഘാടനം സംവിധായകന്‍ അഭിലാഷ് പിള്ള നിര്‍വഹിച്ചു. ചിത്രരചനയിലെയും കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിലെയും സംഭാവനകള്‍ മാനിച്ച് ചടങ്ങില്‍ അര്‍ച്ചനയെ ആദരിച്ചു. തിരൂര്‍ പച്ചാട്ടിരി ഉദയായില്‍ അമ്മ മലയാളം കുടുംബാംഗങ്ങളായ എ.ആര്‍. കുട്ടിയുടെയും (ശോഭ ഗ്രൂപ്പ്) ഇന്ദിരാ കുട്ടിയുടെയും മകളാണ് അര്‍ച്ചന.

Leave a Reply

Your email address will not be published. Required fields are marked *