MCC ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആൽഫ ട്യൂഷൻ സെന്ററിന്റെയും ഈ വേനൽക്കാലത്ത് കൊച്ചുകുട്ടുകാർക്കായി ഒരു ദിവസം.

എന്ന ആശയം മുൻനിർത്തി ലഹരിയെ തുടച്ചു നീക്കി
ആടിയും പാടിയും ഇനി നമുക്ക് കൈകോർക്കാം………

മെയ്‌ 9 രാവിലെ 9.30 മുതൽ 11.30 വരെ ക്വിസ് മത്സരം, കഥാരചന,കവിതാരചന, മറ്റ് വർക്ക്‌ എക്സ്പീരിയൻസ്. ഈ പ്രോഗ്രാം ആൽഫ ട്യൂഷൻ സെന്റർ അധ്യാപികഅർച്ചയുടെ നേതൃത്ത്തിൽ നടക്കും

. തുടർന്ന് 11.30 മുതൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത്സൂര്യ നയിക്കുന്ന ഓർമ്മയുടെ രസതന്ത്രം (ഓർമ്മ ശക്തിയുടെ ശാസ്ത്രത്തിലേയ്ക്കും, രഹസ്യങ്ങളിലേയ്ക്കും ഒരു യാത്ര.

ഉച്ചയ്ക്ക് 2.30 മുതൽ ലഹരി മുക്ത കേരളം എന്ന വിഷയത്തിൽ ചടയമംഗലം എക്സൈസ് സബ്ഇൻസ്‌പെക്ടർ എ കെ രാജേഷ് ക്ലാസ്സെടുക്കും.വൈകുന്നേരം 4 മണിമുതൽ സമാപന സമ്മേളനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് സി ഉണ്ണി അധ്യക്ഷത വഹിയ്ക്കും, ക്ലബ് സെക്രട്ടറി പ്രവീൺ ദാസ് സ്വാഗതം പറയും.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ വിജയികൾക്കുളള സമ്മാനദാനം നൽകും. കടയ്ക്കൽ എസ് ഐ ഷിജു ക്ലാസ് നയിച്ചവരെ ആദരിയ്ക്കും. ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർമാരായ ജെ എം മർഫി, പ്രീതൻ ഗോപി, ആൽഫ ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ മനോജ്‌ എന്നിവർ സംസാരിക്കും.ക്ലബ്‌ ട്രഷറർ ആദർശ് നന്ദി പറയും.

Leave a Reply

Your email address will not be published. Required fields are marked *