
കൊട്ടാരക്കര സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സദാനന്ദപുരം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, പുത്തൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, വാളകം ആര്‍.വി.എച്ച്.എസ്, കിഴക്കേകര സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ജനുവരി 18, 19 തീയതികളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. കാറ്റഗറി ഒന്ന്- മെയ് 17, കാറ്റഗറി രണ്ട്- 19, കാറ്റഗറി മൂന്ന്, നാല്- 20 തീയതികളില്‍ രാവിലെ 10 മുതല്‍ നാല് വരെയാണ് പരിശോധന.
അസല്‍ ഹാള്‍ടിക്കറ്റ്, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2454763.


