
കെ.എ്‌സ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡു വീണ്ടും പ്രാബല്യത്തില്‍. ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം.
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെപ്രാജക്ട് മാനേജന്മെന്റ് കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) സേവനം അനുഷ്ഠിക്കുന്നു.100 രൂപയാണ് കാര്‍ഡിന്റെ വില.
50 രൂപ മുതല്‍ 2,000 രൂപയ്ക്കു വരെ റീചാര്‍ജ് ചെയ്യാം.പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. യാത്ര ചെയ്യുന്നതിനു അനുസരിച്ച് ബാലന്‍സ് കുറയും.കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം. ചലോ ആപ് വഴിയും റീ ചാര്‍ജിനു സൗകര്യമുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ ലഭ്യമാകുക.

