ചാത്തന്നൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ ക്രമീകരിച്ച കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ ഇന്‍സ്പെക്ടര്‍ ഓഫീസ് ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കാലയളവില്‍ പെയിംഗ് ഗസ്റ്റായി താമസിച്ച വാടക തുക റീഫണ്ട് ചെയ്യുന്നതിനുള്ള ചെക്ക് എം.എല്‍.എ നല്‍കി. സൂര്യ സുധാകരന്‍, പി. അഖില അശോകന്‍ എന്നിവര്‍ക്ക് 50000 രൂപ വീതമാണ് നല്‍കിയത്.


കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. സുഭഗന്‍ അധ്യക്ഷനായി. കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ. ബിന്ദു, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എസ് അജിത, ബോര്‍ഡ് ഡയറക്ടര്‍മാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.