അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക.

അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് രക്ത പരിശോധന, യൂറിന്‍ പരിശോധന, ഇസിജി, അബ്‌ഡൊമിനല്‍ അള്‍ട്രാസൗണ്ട്, ഗൈനക്കോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ അടങ്ങിയ സമ്പൂര്‍ണ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാണ്.

കുട്ടികളുടെ ശാരീരിക മാനസികാരോഗ്യ പരിരക്ഷക്കായി 45 ശതമാനം ഇളവോടെ 2,500 രൂപയ്ക്ക് പീഡിയാട്രിക് കെയര്‍ പാക്കേജും ലഭ്യമാണ്; മാനസികാരോഗ്യം, ഉറക്കത്തിന്റെ ഗുണനിലവാര നിര്‍ണയം, ഫിസിക്കല്‍ – ഡന്റല്‍ – ഇഎന്‍ടി പരിശോധന, കൂടാതെ, പതിനഞ്ചിലധികം മറ്റു അവശ്യ പരിശോധനകള്‍, വാക്‌സിനേഷന്‍ അഡൈ്വസ് എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.

കൂടാതെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്കായുള്ള പ്രത്യേക കണ്‍സള്‍ട്ടേഷന്‍ പാക്കേജില്‍ പീഡിയാട്രിക്സ്,ഡന്റല്‍, ഇഎന്‍ടി, നേത്ര പരിശോധന എന്നിവയിൽ 50 ശതമാനം കിഴിവും ലഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണമേന്മയേറിയ ആരോഗ്യ പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പരിശോധനാ പാക്കേജുകള്‍ വിഭാവനം ചെയ്തതെന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സിഇഒ ഡോ. ഏബെൽ ജോർജ്, പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9895974300.

Leave a Reply

Your email address will not be published. Required fields are marked *