കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ക്രിമിറ്റോറിയം സാങ്കേതിക തകരാറുകൾ പരിഹരിച്ച് വീണ്ടും പ്രവർത്തന സജ്ജമായി. റൈയ്കോയുടെ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ നിലവിൽ ശ്രദ്ധയിൽപ്പെട്ട തകരാറുകൾ പരിഹരിച്ചിട്ടുണ്ട്, മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായാൽ പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുമുണ്ട്.


.SC,പട്ടിക ജാതി, 2500 രൂപ നിരക്കിലും,BPL ആളുകൾക്ക് 3000 രൂപ,സാധാരണ ജനങ്ങൾക്ക് 4000 രൂപ എന്നീ നിരക്കിൽ പഞ്ചായത്തിന്റെ ക്രിമിറ്റോറിയം പ്രവർത്തിക്കും.വീട്ട് വളപ്പിൽ സ്ഥലസൗകര്യം ഇല്ലാത്തവർക്കും കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടാം.ഫർണ്ണസ്‌ സ്ഥാപിച്ച റൈയ്കോ കമ്പനിയുടെ നിദ്ദേശ പ്രകാരം നിലവിൽ ഒരു ബോഡിയാണ് ദഹിപ്പിക്കാൻ കഴിയുന്നത്, പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങിയാൽ ഒന്നിൽകൂടുതൽ ബോഡി സംസ്കരിക്കാൻ കഴിയും.
ബന്ധപ്പെടേണ്ട നമ്പർ :80897 24080

Leave a Reply

Your email address will not be published. Required fields are marked *