മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡ‍‍‍ലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ചു.

ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച്‌ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത്‌ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ സംയുക്തമായി ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു .കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടി കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു,

വൈസ് പ്രസിഡന്റ്‌ ഷാനി എസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ,അംഗൻവാടി ടീച്ചർമാർ,ഹെൽപർമാർ, പഞ്ചായത്ത്‌ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ആവിയിൽ വേവിച്ചെടുത്ത പലപല വെറൈറ്റികളിൽ ഇഡ്ഡലി ഉണ്ടാക്കി.. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, പൊടി ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി, ചോക്ലേറ്റ് ഇഡ്ഡലി തുടങ്ങി ക്യാരറ്റ്, മാമ്പഴം,സോയാബീൻ, അശോക പൂവ്, എള്ള്, ഫാഷൻ ഫ്രൂട്ട്, വാഴക്കൂമ്പ് ബീറ്റ്റൂട്ട് എന്നിവ ചേർത്തുണ്ടാക്കിയ വിവിധ രുചികളിലുള്ള ഇഡ്ഡലികൾ കാണികൾക്കും കൗതുകമായി.

വിവിധ വാർഡുകളിലെ കുടുംബശ്രീ ഗ്രൂപ്പുകളും, അങ്കണവാടി പ്രവർത്തകരും ഇതിൽ പങ്കാളികളായി, വിവിധ ഇനത്തിലുള്ള 50 ൽ പരം ഇഡ്ഡലികൾ പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *