

കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 06-04-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു.


തിമിരമുള്ള ആളുകളെ ക്യാമ്പിൽ നിന്ന് നേരിട്ട് അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യമായി ശസ്ത്രക്രിയ നടത്തി കണ്ണിൽ IOL (ലെൻസ്) വയ്ക്കുന്നതാണ്.യാത്രാസൗകര്യം,ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പ്രമേഹ രോഗികൾക്ക് ക്യാമ്പിൽ എത്തി റെറ്റിന പരിശോധന നടത്താവുന്നതാണ്. വെള്ളെഴുത്തുള്ളവരുടെ കാഴ്ച ശക്തി സൗജന്യമായി പരിശോധിച്ചു കണ്ണട ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ ക്യാമ്പിൽ ലഭിക്കുന്നതാണ്.

തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ വീട്ടുകാരുടെ അറിവോടും സമ്മതത്തോടുംകൂടി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പോട് കൂടി ക്യാമ്പിൽ എത്തണം ആധാർ കാർഡും, അതിന്റെ കോപ്പിയും കൂടി കൊണ്ടുവരേണ്ടതാണ്.

രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 7. 30 മുതൽ അന്വേഷണങ്ങൾക്ക്
9447092832,9495094116,9447387945




