മെനിഞ്ചിയോമ (Meningioma)ബാധിച്ച കടയ്ക്കൽ സ്വദേശിനി ചികിത്സാ സഹായം തേടുന്നു.കടയ്ക്കൽ, കാര്യം കൊടിവിള, ലക്ഷംവീട്ടിൽ ബിനിജയാണ് ചികിത്സാ സഹായം തേടുന്നത്.തലച്ചോറിലെ സംരക്ഷിത കോശങ്ങളിൽ വികസിക്കുന്ന മുഴയാണ് മെനിഞ്ചിയോമ, ഇത് മെനിഞ്ചസ് എന്നറിയപ്പെടുന്നു.

വിദഗ്ധർ ഇതിനെ ഒരു ബ്രെയിൻ ട്യൂമർ ആയി കണക്കാക്കുന്നു, ഇത് കാരണം അടുത്തുള്ള ടിഷ്യൂകൾ,തലച്ചോർ എന്നിവയ്ക്ക് ക്ഷതം ഏൽപ്പിക്കുന്നു.അടിയന്തിര ശസ്ത്രക്രിയ നടത്ത ണമെന്നാണ് ഡോക്ടർമാർ നിർദ്ദശിച്ചിട്ടുള്ളത്.ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും,നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ബിനിജ.അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം, നിർദ്ധരരായ ബിനിജയുടെ കുടുംബത്തിന് ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള ശേഷിയില്ല.വീടോ പുരയിടമോ സ്വന്തമായി ഇല്ലാത്ത ഈ കുടുംബത്തിന് ലൈഫ് പദ്ധതി പ്രകാരം കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നും വസ്തു ലഭിച്ചത് അടുത്ത കാലത്താണ്. വീടെന്ന സ്വപ്നവും ഈ കുടുംബത്തിന് ബാക്കിയാണ്.സുമനസുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുകകയാണ് ഈ കുടുംബം.