കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി,മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും.വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 23 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും, വ്യാപാര വിപണന മേളയും, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള അമ്യുസ്മെൻറ് പാർക്കും സംഘടിപ്പിച്ചിട്ടുണ്ട്.

JOB KURYAN LIVE SHOW,പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്‌ , ഇന്ത്യൻ റാപ്പർ വിഷ്ണു എം എസ് നയിക്കുന്ന THIRUMALI& THUDWISER,സിനിമാ താരങ്ങളായ സരയു, കൃഷ്ണ പ്രഭയും അവതരിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവൽ,നയിക്കുന്ന കനൽ ബാൻഡിന്റെ FOLK MUSICAL SHOW എന്നിവ ഈ തിരുവാതിരയ്ക്ക് മാറ്റുകൂട്ടും.

കൂടാതെ മെഗാ ഷോകൾ, ഗാനമേള, നാടകം, പ്രാദേശിക കലാകാരുടെയും, കുട്ടികളുടെയും നൃത്ത, നൃത്യങ്ങൾ അടക്കം ഒരുപിടി പ്രോഗ്രാകുകൾ ഉണ്ട്.മാർച്ച്‌ 8 മുതൽ 16 കുരുസി നാൾ വരെ ദേവീ ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടക്കും.മാർച്ച്‌ രണ്ടിന് രാവിലെ ഉത്സവം കൊടിയേറും. വൈകിട്ട് 6.00 ന് കൈകൊട്ടിക്കളി, 8 മണിമുതൽ 9.30 വരെ നൃത്തപ്രവാഹ്, 9.30 ന് നൃത്ത നൃത്യങ്ങൾ,പടയണി.

മാർച്ച്‌ 3 ന് വൈകിട്ട് 6. 30 ന് നൃത്താജ്ഞലി 8 ന് നൃത്തസന്ധ്യ,, 9.30 ന് നൃത്തോത്സവം, പടയണി .മാർച്ച്‌ 4 ന് വൈകിട്ട് 6.30 ന് പച്ചത്തുരുത്ത്,രാത്രി 7 ന് നടനാർപ്പണം 9 ന് നൂപുര ധ്വനി,പടയണി.മാർച്ച്‌ 5 ന് വൈകിട്ട് ,6.30 ന് നൃത്ത സന്ധ്യ,7.30 ന് നൃത്തോത്സവം ,9.30 ന് കാക്കാരിശി നാടകം,പടയണി.മാർച്ച്‌ 6 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, രാത്രി 7.30 ന് ചിലങ്ക ഫെസ്റ്റ്,9.30 ന് ധ്വനി 2025,പടയണി

.മാർച്ച്‌ 7 ന് രാവിലെ 7ന് ഉദ്ഘാടന സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് നിർവ്വഹിയ്ക്കും. വ്യാപാര മേള ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയേലും, പൊങ്കാല സിനിമ സീരിയൽ നടി അമൃത വി ആർ ഉദ്ഘാടനം ചെയ്യും.രാവിലെ 8.10 ന് പൊങ്കാല,8 30 ന് നാദസ്വര കച്ചേരി, വൈകിട്ട് ആറിന് കുത്തിയോട്ടക്കളി മത്സരം,5.15 ന് വിശേഷാൽ ഐശ്വര്യ വിളക്ക്,രാത്രി 7 മണിയ്ക്ക് ശ്രീബലി എഴുന്നള്ളത്ത്,8 ന് വർണ്ണോത്സവം മെഗാ ഷോ , രാത്രി 9.15 ന് സേവാഎഴുന്നള്ളത്ത്.

മാർച്ച്‌ 8 ന് വൈകിട്ട് മൂന്നിന് കുതിരയെടുപ്പ്, കുത്തിയോട്ടം കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.അകമ്പടിയായി കതിരു കുതിര, എടുപ്പുകാള,പൂക്കാവടി, മുത്തുക്കുട,ശിങ്കാരിമേളം, പുഷ്പൃഷ്ടി എന്നിവ നടക്കും,രാത്രി 23 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും, വൈകിട്ട് 3 ന് ഓട്ടൻ തുള്ളൽ,5 ന് ഗാനാമൃതം, 7 ന് ഗാനമേള,മാർച്ച്‌

9 ന് വൈകിട്ട് 7 ന് ഡി ജെ വിത്ത്‌ ചെണ്ട , 9 ന് ഫീൽ ഗുഡ് കോമഡി ഷോ .മാർച്ച്‌ 10 ന് വൈകിട്ട് 6.30 ന് അലോഷി പാടുന്നു ,9 ന് നാടൻ പാട്ട് ദൃശ്യാവിഷ്‌ക്കാരം, മാർച്ച്‌ 11 രാത്രി 7ന് JOB KURYAN LIVE SHOW, രാത്രി 9 ന് കഥകളി .മാർച്ച്‌ 12 രാത്രി 7 ന് നാടകം , 9 THIRUMALI& THUDWISER,.13 ന് വൈകിട്ട്7 ന് BANARJ’S KANAL BAND, 9 ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് നൈറ്റ്.മാർച്ച്‌ 14 ന് വൈകിട്ട് 7 ന് കഥാ പ്രസംഗം,രാത്രി 9 ന് മ്യൂസിക്, DROPS,.

മാർച്ച്‌ 15 രാത്രി 7 ന്, വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള,9 ന് DANCE FESTVAL ,മാർച്ച്‌ 16 ന് വൈകിട്ട് 6 30 ന് സമാപന സമ്മേളനം മന്ത്രി വി എൻ വാസവനും,കടയ്ക്കലമ്മ സാന്ത്വന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും.രാത്രി 8 മണി മുതൽ ഗാനമേള, രാത്രി 12 മണിമുതൽ തിരുമുടി എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, കുരുസി.

Leave a Reply

Your email address will not be published. Required fields are marked *