

കടയ്ക്കൽ ആൽത്തറമൂട് തളിനട ക്ഷേത്രത്തിന് എതിർവശം ആറ്റിങ്ങൽ കരാട്ടെ ടീം കടയ്ക്കൽ കരാട്ടെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം സ്ഥാപകൻ സമ്പത്ത് വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. മനോജ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ ശ്രീ. എസ് വിക്രമൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ശ്രീ സുദിൻ കടയ്ക്കൽ, തുമ്പോട് വാർഡ് മെമ്പർ കുമാരി അനന്തലക്ഷ്മി, ആൽത്തറമൂട് വാർഡ് മെമ്പർ ശ്രീ. മർഫി, സി പി ഐ (എം) കടയ്ക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ. സി ദീപു, കടയ്ക്കൽ വ്യാപാര വ്യവസായ സമിതി പ്രസിഡൻ്റ് ശ്രീ. ഷിബു കടയ്ക്കൽ, കടയ്ക്കൽ വ്യാപാര വ്യവസായയി സമിതി ട്രഷറർ ശ്രീ. എസ് വികാസ്, കടയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ. സനൽ,
കടയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ശ്രീ. മനോജ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി ശ്രീ. അനിൽകുമാർ, വ്യാപാരി വ്യവസായി ആൽത്തറമൂട് യൂണിറ്റ് സെക്രട്ടറി ശ്രീ. ഡി മനോജ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. ലാലു റ്റി, ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ശ്രീ. സുധീർ എസ് എ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകൻ വിഷ്ണു ബി സ്വാഗതവും അഖിൽ കൃതജ്ഞതയും പറഞ്ഞു. കരാട്ടെ ദേശീയ മെഡൽ നേട്ടത്തിലൂടെ സർക്കാർ കായിക നിയമനം നൽകിയ കരാട്ടെ താരങ്ങളെയും ആൾ ഇന്ത്യാ ഇൻ്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പ്, ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് എന്നിവയിൽ മെഡൽ നേടി കേരളത്തിന് അഭിമാനമായ കരാട്ടെ താരങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.


