
കേരള സംസ്ഥാന ഫാർമസി കൗൺസിൽ മികച്ച ഫാർമസിസ്റ്റുകൾക്കുള്ള ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ കോട്ടയം എം.സി.എച്ച്. സ്റ്റോർ സൂപ്രണ്ട് ഹരികുമാർ രവീന്ദ്രനും സ്വകാര്യ മേഖലയിൽ കണ്ണൂർ ആസ്റ്റർ മിംസിലെ സിജി ടിയും റെഗുലേറ്ററി മേഖലയിൽ നിന്നും കണ്ണൂർ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സുധീഷ് കെ.വിയും അധ്യാപക മേഖലയിൽ കൊച്ചി അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ പ്രൊഫ. ഡോ. ബിജോ മാത്യുവും അവാർഡിന് അർഹരായി.
മാധ്യമ കവറേജിന് ദൃശ്യ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ കണ്ണൻ നായർക്കും അച്ചടി വിഭാഗത്തിൽ മെട്രോ വാർത്തയിലെ എം.ബി സന്തോഷിനുമാണ് അവാർഡ്. ഏപ്രിൽ മാസം അവാർഡുകൾ വിതരണം ചെയ്യും.


