
പത്തനാപുരത്തെ പള്ളിമുക്ക് അലിമുക്ക് റോഡ് നവീകരണം നടക്കുന്നതിനാൽ കറവർ വരെയുള്ള ഭാഗത്ത് മാർച്ച് മൂന്ന് വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പത്തനാപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ കായംകുളം പുനലൂർ റോഡിൽ പത്തനാപുരം ജംഗ്ഷനിൽ നിന്നും 500 മീറ്റർ മുന്നിൽ നെടുംപറമ്പ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് മേരി സ്‌കൂൾ വഴി കുരിശുമൂട് ജംഗ്ഷനിൽ എത്തി ഇടത്തോട്ട് മാംങ്കോട് റോഡ് വഴി തിരിഞ്ഞ് 500 മീറ്റർ കഴിഞ്ഞ് കനാൽ റോഡിലേക്ക് എത്തിച്ചേരാം.
അവിടെ നിന്നും പുന്നല ജംഗ്ഷനിലേക്കും കരവൂരിലേക്കും പോകേണ്ടതാണ്. വലിയ വാഹനങ്ങൾ ഈ വഴി ഒഴിവാക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

