
നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ തിരിക്കും വഴിക്ക് ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് സ്ലോ ചെയ്ത് നിർത്തുകയും തുടർന്ന് ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു..ഷാജി (49), ഷാഹിന (38),ആദം (10),അമാൻ (6)ബിനു (49), പ്രസാദ് (48)എന്നിവർക്കാണ് അപകടം സംഭവിച്ചത്

ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.ഇന്ന് രാവിലെ 11.30 ഓടെ യാണ് അപകടം ഉണ്ടായത്
