
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴിൽ വായ്പക്കുളള അപേക്ഷകൾ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയൽ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോൺ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകൾ www.ksmdfc.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണൽ ഓഫീസുകളിൽ മാർച്ച് 6 ന് മുൻപായി എത്തിക്കണം.
കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541, ഫോൺ: 04994-283061.
കോഴിക്കോട്, വയനാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (പിഒ), ചക്കോരത്ത്കുളം, കോഴിക്കോട് – 673005. ഫോൺ: 0495-2369366.
മലപ്പുറം, പാലക്കാട് – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, സുന്നി മഹൽ ബിൽഡിംഗ്, ബൈപാസ് റോഡ്, പെരിന്തൽമണ്ണ, മലപ്പുറം – 679322. ഫോൺ: 04933-297017.
എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം – കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലമിറ്റഡ്, റീജിയണൽ ഓഫീസ്, ഒന്നാം നില, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ബിൽഡിംഗ് കോംപ്ലക്‌സ്, പത്തടിപ്പാലം, കളമശ്ശേരി, എറണാകുളം-682 033. ഫോൺ : 0484-2532855.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട – കേരള സ്‌റേറ്റ് മൈനോറിറ്റസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്‌സ്, 9 -ാം നില, തമ്പാനൂർ, തിരുവനന്തപുരം – 695001.



