
കേരളത്തിൻ്റെ സന്തോഷ സൂചിക കൂട്ടുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായ ഹാപ്പിനസ് സെൻ്ററുകൾ കടയ്ക്കൽ പഞ്ചായത്ത് കാരയ്ക്കാട് വാർഡിലെ വലിയവേങ്കോട് ഗ്രാമപ്രകാശ് വായനശാലയിൽ നടന്നു

.സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു.ഓരോ വാർഡിലും 20 മുതൽ 30 കുടുംബങ്ങൾ ഉൾപ്പെടുന്ന ഇടങ്ങളിലാണ് ഹാപ്പി കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ മനസിലാക്കുകയും നിലവിലുള്ള സാധ്യതകളെ തിരിച്ചരിച്ചറിഞ്ഞുകൊണ്ട് പരിഹാരമാർഗങ്ങൾ ഇടങ്ങളിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു.ഇത്തരത്തിൽ മൈക്രോപ്ലാൻ തയ്യാറാക്കിയാണ് ഇടങ്ങൾ പ്രവർത്തനസജ്ജമാകുന്നത്.

ഈ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സന്തോഷ സൂചിക ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണ് ‘ഹാപ്പിനെസ് സെന്‍ററുകള്‍’ നടപ്പാക്കുന്നത്.


സമൃദ്ധിയില്‍ അധിഷ്ഠിതമായ വിവിധ സന്തോഷ സൂചകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വികസന രേഖയാണ് പദ്ധതി നിര്‍വഹണത്തിനായി കുടുംബശ്രീ മുന്നോട്ടു വയ്ക്കുക. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ പദ്ധതി വഴി ഉറപ്പാക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ 154 മോഡൽ സി ഡി എസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.CDS വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, ബീന ആർ (DPM GENDER& FNHW കുടുംബശ്രീ ജില്ലാ മിഷൻ, കൊല്ലം ), രഞ്ജിത ( ഹാപ്പി കേരളം ജില്ലാ ആർ പി)ശ്രീജ അനിൽ (കമ്മ്യുണിറ്റി കൗൺസിലർ ), കാഞ്ചന ഹാപ്പി കേരളം സി ഡി എസ് തല കോർഡിനേറ്റർ,


ഗ്രീഷ്മ (FNHM CDS LEVEL RP), ഹാപ്പി കേരളം ആർ പി മാരായ സഹജ, അഞ്ജിത രാജ്, അശ്വതി അശോകൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രത്യേക കലാപരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.




