
കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു.പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്

ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2025 മാർച്ച് 2 (1200 കുംഭം 18) ന് കൊടിയേറി മാർച്ച് 16 (1200 മീനം 2) ന് കുരുസിയോടെ സമാപിക്കുകയാണ്.തിരുവാഭരണ ഘോഷയാത്ര 01-03-2025 ന്, കോടിയേറ്റം മാർച്ച് 2ന് നടക്കും.ഉദ്ഘാടന സമ്മേളനം 07.03.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും

.ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽകുമാർ, കടയ്ക്കൽ തിരുവാതിര മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ പിള്ള ,സെക്രട്ടറി അഡ്വ ആർ രാഹുൽ കൃഷ്ണൻ, ട്രഷറർ ഡി വിജേഷ്, ജോയിൻ സെക്രട്ടറി,സജി, വൈസ് പ്രസിഡന്റ് സരുൺ,

ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി,വിഥുൻ, സുനിൽ ശങ്കർനഗർ, സുനിൽ കോട്ടപ്പുറം പത്മകുമാർ,അനി ദേവി സ്റ്റുഡിയോ,വിജി, സി ദീപു, പീടിക ക്ഷേത്രം ശാന്തി ശശിധരകുറുപ്പ്, പത്ര മാധ്യമ പ്രവർത്തകരായ ഗോപൻ മനോരമ, സനു കുമ്മിൾ, കലികാ ഷാജി, പ്രഭാകർ, വിവിധ കര കമ്മിറ്റി പ്രതനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.https://dailyvoicekadakkal.com/2025/02/kadakkal-thiruvathira-2025-notice/.
dailyvoicekadakkal.com/2025/02/kadakkal-thiruvathira-2025-notice/



