കടയ്ക്കൽ GVHSS ലെ കുട്ടികളുടെ പത്ര വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി അധ്യയന വർഷത്തിൽ ഉടനീളം എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്ന “Friday Quiz” ന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ പങ്കെടുത്ത 900 കുട്ടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച 371 കുട്ടികൾക്കുള്ള അവാർഡുകളുടെ വിതരണം PTA പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു
. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ, പ്രിൻസിപ്പാൾ നജീം എ, VHSE പ്രിൻസിപ്പാൾ ശ്രീജ, MPTA പ്രസിഡന്റ് രസ്ന, ഡെപ്യൂട്ടി എച്ച് എം സോണിയ എസ്, സ്റ്റാഫ് സെക്രട്ടറി ഷിയാദ് ഖാൻ, ടാലെന്റ് സെർച്ച് എക്സാമിനേഷൻ ചുമതല വഹിച്ച രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.