
അക്ഷര മുത്തശ്ശിയ്ക്ക് 122 വയസ്സ്
ഗവ: യു പി എസ് കടയ്ക്കൽ നൂറ്റി ഇരുപത്തി രണ്ടാം വാർഷികം ആഘോഷിയ്ക്കുന്നു. 2025 ഫെബ്രുവരി 20,21 തീയതികളിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.


എൻഡോവ്മെന്റ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ, യാത്രയയപ്പ് സമ്മേളനം, പ്രതിഭകളെ ആദരിക്കൽ എന്നിവ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, പി റ്റി എ പ്രസിഡന്റ് ജെ എം മർഫി, തൃതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കും.ഇതിനോടാനുബന്ധിച്ച് ഗവ : യു പി എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന കുട്ടികളുടെ മെഗാഷോ ‘ചിലമ്പ് 2025’ അരങ്ങേറും.




