നമ്മുടെ നഷ്ടപ്പെട്ട ബാല്യകാല ഓർമ്മകളെ വീണ്ടെടുക്കാനും സൗഹൃദം പങ്കുവയ്ക്കാനും 2025 ഫെബ്രുവരി 22 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ 2 മണി വരെ കടയ്ക്കൽ കുറ്റിക്കാട് CPHSS ലെ 1982-83 എസ് എസ് എൽ സി ബാച്ച് ”കൂട്ടു കൂട്ടം” എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിക്കുന്നു.

പത്താം ക്ലാസിലെ അവസാന പരീക്ഷയും എഴുതി ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ മുകളിലും ഓട്ടോഗ്രാഫിലും കൂട്ടുകാരുടെ സ്നേഹവരികളും കയ്യൊപ്പും പതിപ്പിച്ച് ഇനിയെന്ന് കാണും എവിടെ വെച്ച് കാണും എന്നൊന്നുമറിയാതെ നനഞ്ഞ കണ്ണുകളുമായി യാത്രപറഞ്ഞ് പടിയിറങ്ങിയ സ്കൂൾ ജീവിതം ഇന്നും ഓർമ്മകളിൽ തളംകെട്ടി നിൽക്കുന്നു…

ഒരിക്കൽ കൂടി ബാല്യത്തിലേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ നമ്മൾ പഠിച്ച ക്ലാസ് മുറിയിൽ ഇരുന്നു അടി കൂടാൻ പറ്റിയിരുന്നെങ്കിൽ കടലാസ് പേപ്പർചുരുട്ടി
പെണ്ണുങ്ങളുടെ നേർക്കെറിഞ്ഞു ഒന്നും അറിയാത്തവനെപോലെ ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ ,ക്ലാസ് മുറിയിലെ ബെഞ്ചുകളിൽ ചിത്രം വരക്കാൻ പറ്റിയിരുന്നെങ്കിൽ, അവസാന പിരീഡ് ബെൽ അടിക്കുന്നതിനു മുൻപ് ബാഗും തൂക്കിപ്പിടിച്ച് ക്ലാസ് മുറിയിലെ ഡോറിന്റെ അടുത്ത് വന്ന് നിൽക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിക്കാറില്ലേ…..പത്താം ക്ലാസിലെ പൊടിമീശക്കാരനായി ഇന്നും ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്….

ഓർമ്മകൾ തളംകെട്ടിനിൽക്കുന്ന നമ്മുടെ സ്കൂൾ ജീവിതത്തിന്റെ തിരുമുറ്റത്തിലൂടെ ഒരിക്കൽ കൂടി നടന്നു നീങ്ങുവാനും,സ്കൂൾ യൂണിഫോം ഇട്ട് അലമ്പനായ പത്താം ക്ലാസിലെ പൊടിമീശകാരനായി പുസ്തകങ്ങൾ അടക്കിവെച്ചിരിക്കുന്ന ലൈബ്രറി മുറിയിലും പത്താം ക്ലാസിലെ ക്ലാസ് മുറിയിലും ചിത്രം വരച്ച കളിച്ച് ബെഞ്ചിലും ഒരിക്കൽ കൂടി പോയിരിക്കണം എന്ന് മനസ് കൊതിക്കാറില്ലേ..

Leave a Reply

Your email address will not be published. Required fields are marked *