
കടയ്ക്കൽ GVHSS മുക്കുന്നം മന്നാനിയ്യ കോംപ്ലക്സിൽ വച്ച് മികവുത്സവം പോക്കറ്റ്
പി ടി എ സംഘടിപ്പിച്ചു.SMC ചെയർമാൻ ശ്രീ എസ് നന്ദനൻ സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ശ്രീ കടയ്ക്കൽ ജുനൈദ് സ്വാഗതം പറഞ്ഞു.

കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കുമ്മിൾ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ എം ഏർഷാദ്, രജിതകുമാരി, സ്കൂൾ പ്രിൻസിപ്പാൾ എ നജീം, ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് ശ്രീമതി സോണിയ, എസ് ആർ ജി കൺവീനർ സനോജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂളിന്റെ മികവ് വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.




