CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ ‘കേരളം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സി പി ഐ (എം ) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

സി പി ഐ (എം ) കേന്ദ്രകമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു CPI(M) ജില്ലാ കമ്മിറ്റി അംഗം എം നസീർ അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി വി സുബ്ബലാൽ സ്വാഗതം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി മുഖ്യ പ്രഭാഷണം നടത്തി,

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി കാർത്തികേയൻ നായർ, ക്രോഡീകരണം നടത്തി സി പി ഐ (എം ) ജില്ലാ സെക്രട്ടറി എസ് സുദേവൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ എന്നിവർ പങ്കെടുത്തു.

സെമിനാറിന് ശേഷം കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റൽ ടീം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.