
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ( NQAS) അംഗീകാരം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുന്നതിന്, ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അജിത് ആഴാവീട് & മിനി ദമ്പതികളുടെ 25-മത് വിവാഹ വാർഷിക (22-12-2024) സമ്മാനമായി നൽകുന്ന LG ബ്രാൻഡ് 32″ സ്മാർട്ട് TV ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ലതികാ വിദ്യാധരനും ആശുപത്രി സൂപ്രണ്ടും ചേർന്ന് ഏറ്റുവാങ്ങി.

ആശുപത്രി വികസന സമിതി അംഗം ആർ എസ് ബിജു, അനിൽ ആഴാവീട്,ആശുപത്രി, ജീവനക്കാർ,പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.



