
CPI (M) സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി പാർട്ടി മെമ്പർമാരുടെ വീടുകളിൽ സ്ഥാപിച്ചിരുന്ന വഞ്ചി (കുടുക്ക ) ജില്ലാ സെക്രട്ടറിയേറ്റ്
അംഗം എസ് വിക്രമൻ അലങ്കൃതയിൽ നിന്നും ഏറ്റുവാങ്ങി.

കടയ്ക്കൽ ലോക്കലിലെ പുതുക്കോണം ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ, ഏരിയ കമ്മിറ്റി അംഗം ലതിക വിദ്യാധരൻ,ലോക്കൽ സെക്രട്ടറി എൻ ആർ അനി ൽ,ലോക്കൽ കമ്മിറ്റി അംഗം റ്റി അനിഷ്,പാർട്ടി അംഗങ്ങളായ സനൽ, ശോഭന കുമാരി ,വിദ്യാധരൻ, ലെനിൻ. എന്നിവർ പങ്കെടുത്തു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ലെനിനിന്റെയും, അഡ്വ ഗംഗാ രമണന്റെയും മകളാണ് അലങ്കൃത.

ആനപ്പാറ ബ്രാഞ്ചിൽ നിന്നും സി പി ഐ( എം )ഏരിയ സെക്രട്ടറി വി സുബ്ബലാൽ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ മകളുടെ കൈയിൽ നിന്നും വഞ്ചി ഏറ്റു വാങ്ങി.

മാർച്ച് 6 മുതൽ 9 വരെ കൊല്ലത്തു വച്ചാണ് സംസ്ഥാന സമ്മേളനം. 30 വർഷത്തിനുശേഷമാണ് കൊല്ലം സമ്മേളനത്തിന് അതിഥ്യം വഹിക്കുന്നത്.





