സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും താലുക്കുതല പരാതി പരിഹാര അദാലത്തിന് കൊട്ടാരക്കര താലൂക്കിൽ തുടക്കമായി.
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ തയ്യാറാക്കിയ വേദിയിൽ ആരംഭിച്ച അദാലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 596 പരാതികളാണ് ലഭിച്ചത്. ഇവയുടെ പരിഗണന ആരംഭിച്ചു.
തുടർന്ന് ഇന്നേ ദിവസം നേരിട്ടെത്തി നൽകിയ പരാതികളും പരഗണിക്കും. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട 21 ൽ പരം വിഷയങ്ങളാണ് പരിഗണിക്കുന്നത്. ജില്ലയിലെ മൂന്നാമത്തെ താലൂക്കുതല അദാലത്താണ് പുരോഗമിക്കുന്നത്.