
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ലയൺസ്-ലൈഫ് വില്ലേജിന്റെ തറക്കല്ലിടൽ
മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു


ലൈഫ് മിഷൻ സി ഇ ഒ സൂരജ് ഷജി ഐ എ എസ് പദ്ധതി വിശദീകരണം നടത്തി.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സ്വാഗതം പറഞ്ഞു.പി എം ജെ എഫ് ലയൺ എം എ വഹാബ് പരിപാടിയുടെ വിശദീകരണം നടത്തി


.ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, പി എം ജെ എഫ് ലയൺ ആർ മുരുഗൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വാഹീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ, വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി,

സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു, അബ്ദുള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുധിൻ കടയ്ക്കൽ, എസ് ഷജി, ലൈഫ് ജില്ലാ മിഷൻ കോർഡിനേറ്റർ വി ബിനുകുമാർ, പഞ്ചായത്ത് മെമ്പർ സി ആർ ലൗലി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പൊതുജനങ്ങൾ പങ്കെടുത്തു.ലൈഫ് മിഷൻ ഡെപ്യൂട്ടി സി ഇ ഒ എസ് അൻവർ ഹുസൈൻ നന്ദി പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,24,800 പേർക്ക് വീട് നിർമിച്ചുനൽകി.5,38,318 പേർ ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളാണ്. ഒരു ലക്ഷത്തി പതിനാലായിരത്തോളം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലും സമാധാനത്തിലുമാണ് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ.



ഓരോരുത്തർക്കും അന്തസ്സോടെ ജീവിക്കാനുള്ള വീടാണ് സർക്കാർ നിർമിച്ചു നൽകുന്നത്.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ തുക ഭവനനിർമാണത്തിനായി കേരളം നൽകുന്നു.രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി നടപ്പിലാക്കാൻ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർക്കാരുമായി കൈകോർക്കുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വസ്തു ദാനം നൽകിയ അബ്ദുള്ളയെ വേദിയിൽ മന്ത്രിമാർ ചേർന്ന് ആദരിച്ചു



