ഗവ: എൽ. പി. എസ്. ചിതറ സ്കൂളിലെ കുട്ടികൾക്കായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടന്നു.റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റോഡ് നിയമങ്ങൾ പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാർ ആക്കി.ഈ ക്ലാസ് പി റ്റി എ പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു സ്വാഗതം പറഞ്ഞു.
3 മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സ് നയിച്ചത് NATPAC ലെ scientist ആയ ആഷിക് k ആസാദും സുബിൻ സാറും ആയിരുന്നു.അധ്യാപകർ, കുട്ടികൾ, പി റ്റി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.