കടയ്ക്കൽ കിംസാറ്റ് ആശുപത്രിമായി ബന്ധപ്പെട്ട് നടക്കുന്ന ജനനം,മരണം എന്നിവ ഓൺലൈനായി കുമ്മിൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് ജനന സർട്ടിഫിക്കറ്റ് അന്നേദിവസം തന്നെ നൽകുന്നതിനുള്ള കിയോസ്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് 03-01-2025 വെള്ളിയാഴ്ച ഒരുമണിക്ക് കിയോസ് സ്ഥാപിച്ചത്

.ആദ്യ രജിസ്ട്രേഷനും,സർട്ടിഫിക്കറ്റ് വിതരണവും നടത്തികൊണ്ട് മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് വച്ച് നടന്ന യോഗത്തിൽ ആശുപത്രി ചെയർമാൻ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു, ഗവേർനിംഗ് കൗൺസിൽ അംഗം എൻ ആർ അനി സ്വാഗതം ആശംസിച്ചു.സർട്ടിഫിക്കറ്റ് വിതരണം കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു നിർവഹിച്ചു.

ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എ മുഹമ്മദ് ഹുസൈൻ കുമ്മിൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബൈജു എം ബഷീർ,ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ ഓഫീസർ അനോജ് വി നായർ,ആശുപത്രി ഗവേർണിങ് കൗൺസിൽ അംഗം എ ഷിബു എന്നിവർ പങ്കെടുത്തു. ആശുപത്രി സെക്രട്ടറി പി അശോകൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *