വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ ഹരിത ഗ്രൂപ്പായ വെള്ളം കൊള്ളിയുടെ ഔപചാരികമായ ഉദ്ഘാടനം ചിതറ കൃഷി ഓഫീസർ ജോയി നിർവ്വഹിച്ചു.
ചിതറ കൃഷി ഭവനിലെത്തിയ എ.കെ.എം സ്കൂൾ വിദ്യാർത്ഥികൾക്ക് കൃഷിഭവൻ്റെ പ്രവർത്തന രീതികളെപ്പറ്റി കൃഷി ഓഫീസർ വിവരണം നൽകി.
പച്ചക്കറി കൃഷിക്കു മാത്രമല്ല പൂന്തോട്ട നിർമ്മാണത്തിനും ആവശ്യമായ വിവരങ്ങൾ വിദ്യാർത്ഥികൾക്കു പകർന്നു നൽകാനും വിവിധയിനും പൂച്ചെടികൾ വിദ്യാർത്ഥികൾക്കിടയിൽ എത്തിക്കുന്നതിനുമാണ് വെള്ളം കൊള്ളിയെന്ന ഗ്രൂപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് രക്ഷാകർത്താക്കൾക്കിടയിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്കൂൾ ചെയർമാൻ എ.കെ.സജീർ അറിയിച്ചു