
നിയമസഭാ പുസ്തകോത്സവത്തിന്റെ മീഡിയ സെൽ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. മീഡിയ ആന്റ് പബ്ളിസിറ്റി കമ്മിറ്റിക്കും രൂപം നൽകി.
വി. കെ. പ്രശാന്ത് എം. എൽ. എയാണ് കമ്മിറ്റി ചെയർമാൻ. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു വർക്കിംഗ് ചെയർമാനാണ്. പി. ആർ. ഡി ഡയറക്ടർ ടി. വി. സുഭാഷ് ജനറൽ കൺവീനറും ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്‌കുമാർ കോഓർഡിനേറ്ററുമായി പ്രവർത്തിക്കും. വിവിധ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ് അംഗങ്ങൾ.



