കൊല്ലം : 2023ലെ ടി.ബി.മുക്ത പഞ്ചായത്തുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടര്‍ എൻ ദേവിദാസ് അവാര്‍ഡ് വിതരണം ചെയ്തു.

കുണ്ടറ, പേരയം, നീണ്ടകര, മയ്യനാട്, പൂതക്കുളം, നിലമേല്‍, ചിതറ, പത്തനാപുരം, ശൂരനാട് നോര്‍ത്ത്, ക്ലാപ്പന എന്നീ പഞ്ചായത്തുകളിലെ അധ്യക്ഷര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി