
കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ടൗൺ ഹാളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.



കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാനി എസ് എസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി സ്വാഗതം പറഞ്ഞു




.പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.സംസ്കൃതി ഗ്രന്ഥശാല ആൽത്തറമൂട് ഓവറോൾ നേടി YMA കാറ്റിടിമൂട് റണ്ണർ അപ് ആയി.ചടങ്ങിൽ വച്ച് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്തു





