കടയ്ക്കൽ പഞ്ചായത്ത്‌ ആധുനിക ക്രിമിറ്റോറിയം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു.

23-12-2024 ൽ കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെ നജീബത്ത്,

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വേണു കുമാരൻ നായർ, കെ എം മാധുരി, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം എം നസീർ, CPI (M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ,

കടയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ, വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുധിൻ കടയ്ക്കൽ, പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,

ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.യോഗത്തിന് ശേഷം കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ വൈഖരി ടീമിന്റെ ശിങ്കാരിമേളം അരങ്ങേറി.